Latest Updates

വൈവിധ്യമാര്‍ന്ന ചികിത്സാ ഗുണങ്ങളാല്‍ ലോകമെമ്പാടും അതിവേഗം പ്രചാരം നേടുന്ന ഒരു പുരാതന ഔഷധ സസ്യമാണ് കറ്റാര്‍ വാഴ. നൂറ്റാണ്ടുകളായി ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ രാജ്ഞിമാരായ നെഫെര്‍റ്റിറ്റിയും ക്ലിയോപാട്രയും അവരുടെ സൗന്ദര്യസംരക്ഷണത്തിനായി കറ്റാര്‍വാഴ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു.  കൂടാതെ മുന്‍കാലങ്ങളില്‍ സൈനികരുടെ മുറിവുകള്‍ ചികിത്സിക്കാനും ഇത് ഉപയോഗിച്ചിരുന്നു. 

കറ്റാര്‍ വാഴയില്‍ വിറ്റാമിന്‍, ധാതുക്കള്‍, എന്‍സൈമുകള്‍, സാപ്പോണിനുകള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എ, സി, ഇ, ഫോളിക് ആസിഡ്, കോളിന്‍ എന്നിവയുടെ കലവറയാണ്, കൂടാതെ നിരവധി ദഹന, ചര്‍മ്മസംരക്ഷണ, ദന്ത ആരോഗ്യ ഗുണങ്ങളുണ്ട്. കാല്‍സ്യം, ക്രോമിയം, കോപ്പര്‍, സെലിനിയം, മഗ്‌നീഷ്യം, മാംഗനീസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.


കറ്റാര്‍വാഴ ജ്യൂസ് എന്തിന് ? 

വെറും വയറ്റില്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കാനുമുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ന്യൂട്രീഷനിസ്റ്റ് അസേറ ഖാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വീട്ടില്‍ കറ്റാര്‍ വാഴ ജ്യൂസ് എങ്ങനെ ഉണ്ടാക്കാമെന്ന് പങ്കുവെക്കുന്നു:


* പുതിയ കറ്റാര്‍ വാഴത്തണ്ട് എടുത്ത് തൊലി കളഞ്ഞെടുക്കുക

* ഇത് വെള്ളത്തില്‍ കലര്‍ത്തി യോജിപ്പിക്കുക

* നന്നായി ഇളക്കി നാരങ്ങനീര്  ചേര്‍ക്കുക

* ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക

കറ്റാര്‍ വാഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍

എല്ലാ ദിവസവും രാവിലെ ഈ അത്ഭുതകരമായ ജ്യൂസ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്. 

* കറ്റാര്‍വാഴ ജ്യൂസില്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ പോളിഫിനോള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.  

കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കാനും ദഹനവ്യവസ്ഥയുടെ ഒപ്റ്റിമല്‍ പ്രവര്‍ത്തനത്തിനെ  സഹായിക്കുന്നതുമായ  പ്രീബയോട്ടിക് സംയുക്തങ്ങളും കറ്റാര്‍ വാഴയിലുണ്ട്.

* ദഹനസംബന്ധമായ ആരോഗ്യത്തിന് കറ്റാര്‍വാഴജ്യൂസ് നല്ലതാണ്. 

* ഇത് കുടലിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും മ്യൂക്കസ് സ്രവണം ഉത്തേജിപ്പിക്കുകയും കുടല്‍ പെരിസ്റ്റാല്‍സി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു,' 

* ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്ക് പേരുകേട്ട കറ്റാര്‍ വാഴ മോണയിലെ വീക്കം അല്ലെങ്കില്‍ മറ്റേതെങ്കിലും ദന്ത അണുബാധയെ ചികിത്സിക്കാന്‍ ഉപയോഗപ്രദമാണ്.

രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെ അളവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കുന്നതിനും കറ്റാര്‍ വാഴ വളരെ സഹായകരമാണ്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദ്രോഗങ്ങള്‍ തടയുകയും ചെയ്യുന്നു

Get Newsletter

Advertisement

PREVIOUS Choice